ഷോപ്പ് സൈറ്റ് പട്ടയം: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി  

ഷോപ്പ് സൈറ്റ് പട്ടയം: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി  

Feb 5, 2026 - 18:25
 0
ഷോപ്പ് സൈറ്റ് പട്ടയം: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി  
This is the title of the web page

ഇടുക്കി: ജില്ലയില്‍ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്നും മന്ത്രി റോഷി അഗസ്റ്റിനും എല്‍ഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഒക്ടോബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഷോപ്പ് സൈറ്റുകള്‍കള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം തിരഞ്ഞെടുപ്പ് നാടകമായിരുന്നുവെന്ന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവോടെ വ്യക്തമായി. ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് 3 ഉത്തരവുകളാണ് 5 മാസത്തിനുള്ളില്‍ റവന്യു വകുപ്പ് ഇറക്കിയത്. കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റിന് പട്ടയം നല്‍കാമെന്നതായിരുന്നു ഒക്ടോബര്‍ 18 ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വാണിജ്യ ആവശ്യങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ പറയുന്നു. ഇതോടെ ജില്ലയിലെ ഷോപ്പ് സൈറ്റുകള്‍ക്കും ഏലം കൃഷി ചെയുന്നവര്‍ക്കും സര്‍ക്കാര്‍ പട്ടയം നല്‍കില്ലെന്ന് വ്യക്തമായിരിക്കുന്നു. ലാന്‍ഡ് റജിസ്റ്ററില്‍ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലയില്‍ പട്ടയം നല്‍കുന്നതിനുള്ള തീരുമാനമുണ്ടാകണമെന്നും നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകളിറക്കി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജോ മാണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow