ഇതുതാണ്ടാ പൊലീസ്: കുഴഞ്ഞുവീണ് വഴിയില്‍കിടന്നയാളെ ഉപ്പുതറ പൊലീസ് രക്ഷപ്പെടുത്തി
ഇതുതാണ്ടാ പൊലീസ്: കുഴഞ്ഞുവീണ് വഴിയില്‍കിടന്നയാളെ ഉപ്പുതറ പൊലീസ് രക്ഷപ്പെടുത്തി

ഇടുക്കി: സംസ്ഥാനപാതയോരത്ത് കുഴഞ്ഞുവീണുകിടന്ന വയോധികനെ ഉപ്പുതറ പൊലീസ് രക്ഷപ്പെടുത്തി. കണ്ണംപടി കൊല്ലത്തില്‍കാവ് നെല്ലിക്കല്‍ ഗോപിയേയാണ് എഎസ്‌ഐമാരായ പ്രിന്‍സ് ഐസക്കും ആര്‍ ഹെന്‍ട്രിയും ചേര്‍ന്ന് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. കൊച്ചി- തേക്കടി സംസ്ഥാനപാതയിലെ വളകോട്- ഉപ്പുതറ റൂട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ഗോപിയെ അവശനിലയില്‍ കുറ്റിക്കാടിനോടുചേര്‍ന്ന് കണ്ടത്. കാട് വെട്ടിത്തെളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പ്രദേശവാസികളായ ശിവനും റെജുവും ചേര്‍ന്ന് എഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് ഉപ്പുതറ പൊലീസ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരുസ്ഥലത്ത് പോയി തിരികെ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഉടന്‍തന്നെ ഗോപിയെ വാഹനത്തില്‍ കയറ്റി ഉപ്പുതറ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






