വേഗറാണി ദേവപ്രിയയുടെ വീട് നിര്‍മാണത്തില്‍ പങ്കാളിയായി ഡിവൈഎഫ്‌ഐ: 5 ലക്ഷം രൂപയും ഫര്‍ണിച്ചറുകളും നല്‍കും
വേഗറാണി ദേവപ്രിയയുടെ വീട് നിര്‍മാണത്തില്‍ പങ്കാളിയായി ഡിവൈഎഫ്‌ഐ: 5 ലക്ഷം രൂപയും ഫര്‍ണിച്ചറുകളും നല്‍കും
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ 38 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണനേട്ടം കുറിച്ച കാല്‍വരിമൗണ്ട് കാല്‍വരി എച്ച്എസ് വിദ്യാര്‍ഥിനി ദേവപ്രിയ ഷൈബുവിന്റെ വീട് നിര്‍മാണത്തില്‍ പങ്കാളികളായി ഡിവൈഎഫ്‌ഐയും. സിപിഐ എം ജില്ലാ കമ്മിറ്റി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിക്കുന്നത്. ഇതില്‍ 5 ലക്ഷം രൂപ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നല്‍കുമെന്ന് സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ, നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വീട്ടിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും വാങ്ങി നല്‍കും.
ഏഴംഗ കുടുംബത്തിനായി നാലു മുറികളും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് നിര്‍മിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ഒക്‌ടോബര്‍ 29ന് വീടിന്റെ ശിലാസ്ഥാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. കായികമേളയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയയുടന്‍ ദേവപ്രിയയ്ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രഖ്യാപിച്ചിരുന്നു. ദേവപ്രിയ നാട്ടില്‍ തിരിച്ചെത്തിയ ദിവസം സ്വീകരണം നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം എന്നിവരും പങ്കെടുത്തു.
What's Your Reaction?

