മലയോര ഉണര്‍വ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഏലക്കാ കളക്ഷന്‍ ഡിപ്പോ തുറന്നു
മലയോര ഉണര്‍വ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഏലക്കാ കളക്ഷന്‍ ഡിപ്പോ തുറന്നു
ഇടുക്കി: അയ്യപ്പന്‍കോവില്‍ നിരപ്പേല്‍ക്കട മലയോര ഉണര്‍വ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഏലക്കാ കളക്ഷന്‍ ഡിപ്പോ തുറന്നു. മേഖലയിലെ കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചത്. കര്‍ഷകര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ കൊണ്ടുപോകാതെ ഡിപ്പോയില്‍ ഏലക്കാ ഇ- ലേലത്തില്‍ വയ്ക്കാന്‍ സാധിക്കും. പുതിയ സംവിധാനത്തെക്കുറിച്ച് ആര്‍എന്‍എസ് കമ്പനി ഡയറക്ടര്‍ റോബിന്‍സ് ജേക്കബ് വിശദീകരിച്ചു. കമ്പനിയില്‍നിന്ന് കച്ചവടക്കാര്‍ക്ക് നേരിട്ട് വാങ്ങാനും വില്‍ക്കാനും സാധിക്കും. കര്‍ഷകരുടെ ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ആരംഭിച്ചിട്ടുള്ളതെന്ന് കമ്പനി ഡയറക്ടര്‍ രാജേന്ദ്രന്‍ മാരിയില്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ ബെര്‍ലി ജോസഫ്, മേഴ്‌സി ജോര്‍ജ്, സിഇഒ ജിബിന്‍ കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

