അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം 10 മുതൽ
അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം 10 മുതൽ

കട്ടപ്പന: അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം 10 മുതൽ 16 വരെ ആഘോഷിക്കും. ശനി രാവിലെ ആറിന് ഗണപതിഹോമം, 6.45ന് ദീപാരാധന. ഞായർ രാവിലെ അഞ്ചിന് പ്രഭാതഭേരി, 6.30ന് മഹാഗണപതിഹോമം, അഞ്ചിന് പടിപൂജ, ആറിന് കൊടിക്കൂറ സ്വീകരണം, 7.30ന് ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റും, എട്ടിന് ഓട്ടംതുള്ളൽ. തിങ്കൾ രാവിലെ 6.30ന് മഹാഗണപതിഹോമം, 12ന് അന്നദാനം, 6.30ന് ദീപാരാധന, ഏഴിന് നൃത്തനൃത്യങ്ങൾ. ചൊവ്വാ രാവിലെ ആറിന് അഭിഷേകം, ഒമ്പതിന് ഉഷപൂജ, 12.30ന് അന്നദാനം, അഞ്ചിന് സർവൈശ്വര്യപൂജ, 6.30ന് ദീപാരാധന, 7.30ന് ചാക്യാർ കൂത്ത്.
ബുധൻ രാവിലെ 7.30ന് നെയ്യഭിഷേകം, വൈകിട്ട് അഞ്ചിന് എള്ളുകിഴി, ദീപാരാധന, ഏഴിന് ആത്മീയ പ്രഭാഷണം, എട്ടിന് നാടകം- ഓംകാര നാഥൻ. വ്യാഴം രാവിലെ ആറിന് അഭിഷേകം, ഒമ്പതിന് പൊങ്കാല, 9.30ന് പ്രഭാഷണം, 11.30ന് പൊങ്കാല സമർപ്പണം, 12.30ന് സമൂഹസദ്യ, വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര. വെള്ളി രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളത്ത്, 12.30ന് ആറാട്ട് സദ്യ, രാത്രി എട്ടിന് നവഗണ്ണ ഗുരുതി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ ജി വാസുദേവൻ നായർ, സെക്രട്ടറി സതീഷ്‌കുമാർ, ട്രഷറർ ശ്രീകാന്ത് എടാട്ടയിൽ, വൈസ് പ്രസിഡന്റ് മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി ശിവദാസ് പുതുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
What's Your Reaction?






