യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല സുവിശേഷ മഹായോഗം 12ന് 

യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല സുവിശേഷ മഹായോഗം 12ന് 

Mar 11, 2026 - 15:57
 0
യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല സുവിശേഷ മഹായോഗം 12ന് 
This is the title of the web page

ഇടുക്കി: യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല പതിനെട്ടാമത്  സുവിശേഷ മഹായോഗവും സംഗീത വിരുന്നും 12ന്. വ്യാഴാഴ്ച വൈകിട്ട് 7ന് ഹൈറേഞ്ച് മേഖല മെത്രാപോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി രാജകുമാരി ഗലീലാകുന്ന് സെന്റ്. ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന മഹായോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിലേറെ ഭക്തജങ്ങള്‍ക്കുള്ള ഇരിപ്പിടവും വാഹന പാര്‍ക്കിങ്ങും എല്ലാ ദിവസവത്തെ ഭക്ഷണവും ക്രമീകരിച്ചതായി ഇടവക വികാരിയും ജനറല്‍ കണ്‍വീനറുമായ ഫാ. ബേസില്‍ കെ ഫിലിപ്പ് കൊറ്റിക്കല്‍ പറഞ്ഞു. കണ്‍വീനര്‍ ഫാ. എല്‍ദോസ് പുളിഞ്ചോട്ടില്‍, സമീപ പള്ളികളിലെ വൈദികര്‍, സെക്രട്ടറി പി എ ബിനോയി പടയാട്ടില്‍, ട്രഷറര്‍ ജോര്‍ജ് സി പി ചവറ്റുകുഴി, ബിജു ഐസക്ക് അമ്പഴചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow