ചോറ്റുപാറ ആര്‍പിഎം എല്‍പി സ്‌കൂള്‍ ശുചിത്വ സന്ദേശ റാലി നടത്തി
ചോറ്റുപാറ ആര്‍പിഎം എല്‍പി സ്‌കൂള്‍ ശുചിത്വ സന്ദേശ റാലി നടത്തി
ഇടുക്കി: ചോറ്റുപാറ ആര്‍പിഎം എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. സമാപന സമ്മേളനം കരുണാപുരം പഞ്ചായത്തംഗം മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. 'പ്ലാസ്റ്റിക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. റോളര്‍ സ്‌കേറ്റിങ് ജില്ലാ ചാമ്പ്യന്‍ വൈഷ്ണവ് എസ് മുഖ്യാതിഥിയായി. നൂറിലേറെ കുട്ടികള്‍ അണിനിരന്ന റാലി രാവിലെ 10ന് സ്‌കൂളില്‍നിന്ന് ആരംഭിച്ച സന്ദേശ റാലി 11ന് വെസ്റ്റ് പാറയില്‍ സമാപിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദീപാമോള്‍ ആര്‍, പിടിഎ പ്രസിഡന്റ് മധു പോളച്ചിറ, എംപിടിഎ പ്രസിഡന്റ് രശ്മി ശ്രീജു, വൈസ് പ്രസിഡന്റ് ബിജു കല്ലറയ്ക്കല്‍, മറ്റ് പിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാലയത്തിന്റെ പേരില്‍ വെസ്റ്റ്പാറയില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുകയും ഹരിതകര്‍മ സേനാംഗങ്ങളായ ജൈനമ്മ, സ്മിത, പ്രീതി എന്നിവരെ അനുമോദിച്ചു. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും കുട്ടികള്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി. അധ്യാപകരായ സുനീഷ് കെ, വിനീത കെ എസ്, അഞ്ചു ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?