ജനകീയ വിഷയങ്ങളില്‍ ഇടത് നിലപാട് വ്യക്തം: അഡ്വ. ജോയ്‌സ് ജോര്‍ജ്

ജനകീയ വിഷയങ്ങളില്‍ ഇടത് നിലപാട് വ്യക്തം: അഡ്വ. ജോയ്‌സ് ജോര്‍ജ്

Mar 26, 2024 - 17:40
Jul 5, 2024 - 18:03
 0
ജനകീയ വിഷയങ്ങളില്‍ ഇടത് നിലപാട് വ്യക്തം: അഡ്വ. ജോയ്‌സ് ജോര്‍ജ്
This is the title of the web page

ഇടുക്കി: ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ ജനകീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയാണ് ഇടത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്. കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മതം മാനദണ്ഡമാക്കപ്പെടുമ്പോള്‍ പൗരന്‍മാര്‍ക്ക് തുല്യത ഇല്ലാതാകുന്നു. ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയായി. രാജ്യം സ്വേച്ഛാദിപത്യ ഭരണത്തിലേക്ക് വഴിമാറുകയാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ ഇടത് എംപിമാരുടെ വിജയം അനിവാര്യമാണെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭൂപതിവ് ഭേദഗതി ബില്‍ ചരിത്രപരമായ തീരുമാനമാണ്. ഇതിലൂടെ ഭൂമിയുടെ സ്വതന്ത്രമായ ക്രയവിക്രയം സാധ്യമാകും. വര്‍ഷങ്ങളായി ഇടുക്കിയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാകും. ടൂറിസം രംഗത്ത് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ വലിയ സാധ്യതകളാണ് ഉള്ളത്. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. ടൂറിസം രംഗത്തേയ്ക്ക് യുവജനങ്ങളെ സ്വാധീനിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഇടത് മുന്നണിക്ക് വലിയ വിജയസാധ്യതയാണ് ഉള്ളതെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow