കട്ടപ്പന നരിയമ്പാറയില്‍ വീടുകയറി ആക്രമണം: യുവതിക്ക് ഗുരുതര പരിക്ക്: മുന്‍ ഭര്‍ത്താവിനെ തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന നരിയമ്പാറയില്‍ വീടുകയറി ആക്രമണം: യുവതിക്ക് ഗുരുതര പരിക്ക്: മുന്‍ ഭര്‍ത്താവിനെ തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: കട്ടപ്പന നരിയമ്പാറയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുമളി ശാസ്താനട മേപ്പാറ അശ്വിന്‍ഭവന്‍ മുകേഷിനെ(ചുടലമണി 31)യാണ് കട്ടപ്പന പൊലീസ് തേനിയില്‍നിന്ന് പിടികൂടിയത്. അക്രമത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. കട്ടപ്പന നരിയമ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ആനവിലാസം ജി എസ് ഭവന്‍ ശശികല(32)യെയാണ് മുകേഷും സുഹൃത്തുംചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധമുപയോഗിച്ച് ശശികലയെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്ന മുകേഷിനെ തേനിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. മുന്‍വൈരാഗ്യമാണ് അക്രമത്തിനുപിന്നിലെന്ന് ശശികല പറയുന്നു. കൈകാലുകള്‍ക്ക് വെട്ടേറ്റ യുവതി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
What's Your Reaction?