പുറ്റടി ഹോളിക്രോസ് കോളേജില്‍ റോഡ് സേഫ്റ്റി അവയര്‍നെസ് ക്യാമ്പ് നടത്തി
പുറ്റടി ഹോളിക്രോസ് കോളേജില്‍ റോഡ് സേഫ്റ്റി അവയര്‍നെസ് ക്യാമ്പ് നടത്തി

ഇടുക്കി: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്കെതിരെ പുറ്റടി ഹോളിക്രോസ് കോളേജ് എന്‍എസ്എസ് യൂണിറ്റും എംവിഡിയും ചേര്‍ന്ന് നടത്തുന്ന റോഡ് സേഫ്റ്റി അവയര്‍നെസ് ക്യാമ്പ് കോളേജ് മാനേജര്‍ എം കെ സ്‌കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി അധ്യക്ഷനായി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് എ എസ് ക്ലാസ് നയിച്ചു. തുടര്‍ന്ന് പുറ്റടി മേഖല കേന്ദ്രീകരിച്ച് റോഡ് സേഫ്റ്റി അവയര്‍നസ് പരിപാടികളും റോഡ് സുരക്ഷാ ലഘുലേഖ വിതരണവും നടത്തി. പുറ്റടി ബാങ്ക് പടിക്കല്‍ നടന്ന വാഹന പരിശോധനക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ വിദ്യാര്‍ഥകള്‍ മധുരം നല്‍കി അനുമോദിച്ചു. ഡിസംബര്‍ 31 വരെയാണ് അവയര്‍നെസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ വഴിയോരങ്ങള്‍ വൃത്തിയാക്കുക, ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസമായി നില്‍ക്കുന്ന കാടുപടലങ്ങള്‍ വെട്ടിത്തെളിക്കുക, ദിശാ ബോര്‍ഡുകള്‍ വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയെ സീറോ ആക്‌സിഡന്റ് സോണാക്കി മാറ്റുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കിരണ്‍ സി കെ, കോളേജ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് അംഗങ്ങളായ മോളി സ്‌കറിയ, അഡ്വ. ഡോണി പീറ്റര്‍ സ്‌കറിയ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ബിബിന്‍ കെ രാജു, ടിമിന്‍ സെബാസ്റ്റ്യന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ഗ്രീഷ്മ എം, അനിറ്റ, അനന്തു ബി, ഋഷിപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






