കെഎസ്ഇബി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: പുളിയന്‍മല സ്വദേശിയായ ഫാം ഉടമ അറസ്റ്റില്‍

കെഎസ്ഇബി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: പുളിയന്‍മല സ്വദേശിയായ ഫാം ഉടമ അറസ്റ്റില്‍

Jun 21, 2025 - 18:51
Jun 21, 2025 - 18:54
 0
കെഎസ്ഇബി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: പുളിയന്‍മല സ്വദേശിയായ ഫാം ഉടമ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി കരാര്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പന്നിഫാം ഉടമയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിയന്‍മല വെട്ടിക്കല്‍ നിധിന്‍(41) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പുളിയന്‍മലയില്‍ പോസ്റ്റ് മാറുന്നതിനിടെ, കരാര്‍ തൊഴിലാളിയായ അഭിലാഷ് ജോര്‍ജിനെ നിധിന്‍ കൈയേറ്റം ചെയ്യുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വാഹനം മാറ്റാന്‍ സമ്മതിക്കാതെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. തുടര്‍ന്ന്, പൊലീസ് നിധിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് എയര്‍ പിസ്റ്റളും പിടിച്ചെടുത്തു. എന്നാല്‍ കരാര്‍ ജീവനക്കാര്‍ തന്നെ ആക്രമിച്ചതായും സ്വയരക്ഷാര്‍ഥം തോക്ക് ചൂണ്ടിയതാണെന്നും കാട്ടി നിധിനും പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow