കട്ടപ്പന കളരിപ്പടിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്ക്

കട്ടപ്പന കളരിപ്പടിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്ക്

May 17, 2026 - 15:23
 0
കട്ടപ്പന കളരിപ്പടിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ കളരിപ്പടിയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് ഗുരുതരമായി പരിക്കേറ്റു. കട്ടപ്പന മലയാറ്റ് തോമസിനാണ് പരിക്ക്. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. പലചരക്ക് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, തോപ്രാംകുടി സ്വദേശി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. 20 അടി ദൂരത്തേയ്ക്ക് തെറിച്ചുവീണ തോമസിന്റെ കാലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow