കട്ടപ്പന ഗവ കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
കട്ടപ്പന ഗവ കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: കട്ടപ്പന ഗവ. കോളജിലെ 1981-83 പ്രീഡിഗ്രി ബാച്ചിന്റെ സംഗമം പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ അഞ്ചാമത് സംഗമമാണ് സംഘടിപ്പിച്ചത്. പ്രസിഡന്റ് മനോഹരന്‍ കെ.ജി. അധ്യക്ഷനായി. സെക്രട്ടറി സണ്ണി മൂഴയില്‍, ജോസ് കൊല്ലംകുടി, രക്ഷാധികാരി തോമസ് കുര്യന്‍, വൈസ് പ്രസിഡന്റ് ശ്രീദേവി രമണന്‍, യു എ സണ്ണി, ശ്രീനിവാസന്‍ പി ബി, കൊച്ചുറാണി മാത്യു, മോഹനന്‍ എം കെ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പച്ചു. ലൂസി ഷാജി, ജെയിംസ്‌കുട്ടി ഒ എം, ആന്റണി കട്ടക്കയം, സ്റ്റീഫന്‍ എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






