കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ഒമ്‌നി വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ഒമ്‌നി വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒമ്‌നി വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകടം. കട്ടപ്പനയില്‍നിന്ന് കാഞ്ചിയാറിലേയ്ക്ക് വന്ന വാഹനം കക്കാട്ടുകട കുരിശുപള്ളിക്കുസമീപം തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏതാനും നാളുകള്‍ക്കിടെ ഇവിടെ 3 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. വളവുകളിലും മറ്റ് അപകടസാധ്യതാ മേഖലകളിലും ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാണ് ആവശ്യമുയര്‍ന്നു.
What's Your Reaction?