രോഗബാധയും തൊഴിലാളി ക്ഷാമവും: ഏലത്തിന് ശനിദശ

രോഗബാധയും തൊഴിലാളി ക്ഷാമവും: ഏലത്തിന് ശനിദശ

Feb 13, 2026 - 11:52
 0
രോഗബാധയും തൊഴിലാളി ക്ഷാമവും: ഏലത്തിന് ശനിദശ
This is the title of the web page

ഇടുക്കി: വിപണിയില്‍ ഏലക്കായ്ക്ക് മികച്ച വില ലഭിക്കുമ്പോഴും കാലാവസ്ഥ വ്യതിയാനവും ചെടികളിലെ രോഗബാധയും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ 2400- 2500 രൂപ ശരാശരി വില ലഭിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഭേദപ്പെട്ടതോതില്‍ ഉല്‍പാദനവുമുണ്ട്. എന്നാല്‍, തൊഴിലാളി ക്ഷമമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സ്ഥിരമായി തൊഴിലാളികളെ ലഭിക്കാത്തത് വിളവെടുപ്പിനെയും മറ്റ് ജോലികളെയും പ്രതികൂലമായി ബാധിച്ചു. ഇതിനിടെ വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജലസ്രോതസുകളില്‍ നീരൊഴുക്ക് കുറഞ്ഞു. ഇത് ജലസേചനത്തെയും ബാധിച്ചു. പലസ്ഥലങ്ങളിലും ചെടികള്‍ കരിഞ്ഞുണങ്ങി നശിച്ചു. ജലത്തിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് സ്പ്രിങ്‌ളര്‍ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. പോള പൊളിച്ചില്‍ പോലുള്ള രോഗബാധയാണ് മറ്റൊരു വെല്ലുവിളി. ഇത് തടയാന്‍ ശാസ്ത്രീയ പ്രതിരോധമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗബാധയേറ്റ ചെടികള്‍ നശിപ്പിക്കേണ്ടിവരുന്നതും പ്രതിസന്ധിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow