മാലിന്യം തള്ളല്‍: ജലസ്രോതസുകളില്‍ മത്സ്യസമ്പത്ത് കുറയുന്നു 

മാലിന്യം തള്ളല്‍: ജലസ്രോതസുകളില്‍ മത്സ്യസമ്പത്ത് കുറയുന്നു 

Feb 13, 2026 - 12:02
 0
മാലിന്യം തള്ളല്‍: ജലസ്രോതസുകളില്‍ മത്സ്യസമ്പത്ത് കുറയുന്നു 
This is the title of the web page

ഇടുക്കി: ജലസ്രോതസുകളില്‍ മത്സ്യസമ്പത്ത് കുറയുന്നത് പാരിസ്ഥിതിക ആഘാതത്തിന്റെ പ്രതിഫലനമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. മുമ്പ് പുഴകളിലും തോടുകളിലും സമൃദ്ധമായി കണ്ടിരുന്ന പരല്‍, വാഴക്കാവരയന്‍, കല്ലേമുട്ടി, ചില്ലാന്‍കൂരി തുടങ്ങിയ മത്സ്യങ്ങള്‍ ഇപ്പോള്‍ വിരളമാണ്. ജില്ലയിലെ കാര്‍ഷിക മേഖലയിലെ അമിതമായ കീടനാശിനി പ്രയോഗവും പുഴകളിലും തോടുകളിലുമടക്കം മാലിന്യം തള്ളുന്നതുമാണ് പ്രധാന കാരണം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതിയംഗവുമായ കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. ചെറു മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം തവള ഉള്‍പ്പെടെയുള്ള മറ്റ് ജീവികള്‍ക്കും വെല്ലുവിളിയാണ്. ജൈവ വൈവിധ്യത്തിന്റെ പ്രധാന ഘടകങ്ങളായ ഇവയെ സംരക്ഷിക്കാന്‍ പ്രാദേശിക തലത്തില്‍  ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow