കെവിവിഇഎസ് മുണ്ടിയെരുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കെവിവിഇഎസ് മുണ്ടിയെരുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടിയെരുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരത്തെടുപ്പും കാരുണ്യം കുടുംബ സുരക്ഷാ ധനസഹായ വിതരണവും നടത്തി. ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവെള്ളാട്ട് ഉദ്ഘാടനം ചെയ്തു. മരിച്ച തൂക്കുപാലം യൂണിറ്റ് അംഗം ജയലാലിന്റെ കുടുംബത്തിന് കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയിലൂടെ മരണാനന്തര ധനസഹായം വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിബി കൊച്ചുവെള്ളാട്ട് മുഖ്യ വരണാധികാരിയായിരുന്നു. പ്രസിഡന്റായി ബിജു കളരിയ്ക്കല്‍, ജനറല്‍ സെക്രട്ടറിയായി ബിജോ മങ്ങാട്ട്, ട്രഷററായി ശ്യാം സുന്ദര പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് ബിജു കളരിക്കല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഭദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സജി കൊച്ചിത്തറ, ജനറല്‍ സെക്രട്ടറി ബിജോ മങ്ങാട്, ട്രഷറര്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
