വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി  

വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി  

Jan 1, 2026 - 14:29
 0
വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി  
This is the title of the web page

ഇടുക്കി:  ജില്ല വിമന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. സെന്റ് ജോര്‍ജ് കത്തിഡ്രല്‍ വികാരി ഫാ. റ്റോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പിലെ 15 പഞ്ചായത്തംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. വേഗ റാണി ദേവപ്രിയ ഷൈബുവിന് ചടങ്ങില്‍ മൊമന്റോയും ക്യാഷവാര്‍ഡും നല്‍കി. വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസകുട്ടി എബ്രാഹം അധ്യക്ഷയായി. ഫാ. വിനീത്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow