മാട്ടുക്കട്ട മാര്‍ക്കറ്റിന് സമീപം അപകട ഭീഷണിയുയര്‍ത്തി വന്‍മരങ്ങള്‍ 

മാട്ടുക്കട്ട മാര്‍ക്കറ്റിന് സമീപം അപകട ഭീഷണിയുയര്‍ത്തി വന്‍മരങ്ങള്‍ 

Jun 23, 2025 - 15:29
 0
മാട്ടുക്കട്ട മാര്‍ക്കറ്റിന് സമീപം അപകട ഭീഷണിയുയര്‍ത്തി വന്‍മരങ്ങള്‍ 
This is the title of the web page
ഇടുക്കി: മലയോര ഹൈവേയില്‍ മാട്ടുക്കട്ട മാര്‍ക്കറ്റിന് സമീപം അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടിയില്ല. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇവ വെട്ടി മാറ്റണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഉടമസ്ഥര്‍ തയാറായില്ലെന്നും ആരോപണമുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ സ്റ്റാന്‍ഡ്, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേന നൂറിലേറെ വാഹനങ്ങളും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രികരും സഞ്ചരിക്കുന്ന പാതയോരത്താണ് മരങ്ങള്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വന്‍മരങ്ങള്‍ക്ക് സമീപം ഉണക്കമരങ്ങളുമുണ്ട്. ഇവയുടെ സമീപത്തുകൂടി 11 കെ വി, ത്രീ ഫേസ് ലൈനുകള്‍ കടന്നുപോകുന്നുണ്ട്. ശക്തമായ മഴയില്‍ മരങ്ങള്‍ നിലംപൊത്തിയാല്‍ വൈദ്യുതി പോസ്റ്റുകളിലും കമ്പികളിലും വിഴുകയും വലിയ ദുരന്തം ഉണ്ടാകുകയും ചെയ്യും. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഒരുമരം വര്‍ക്‌ഷോപ്പിനുമുകളില്‍ വീഴുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വന്‍മരങ്ങള്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരും വ്യാപാരികളുടെയും ആവശ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow