ഇടുക്കി:കട്ടപ്പന വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുമോദനയോഗം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും, ഐഎസ്ആര്‍ഒയില്‍ സയ്ന്റിസ്റ്റ് എന്‍ജിനീയറായി നിയമിതയായ എലിസബത്ത് ജോര്‍ജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല പരീക്ഷയില്‍ സോഷ്യല്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ അതുല്യ ജോസ്, ഇടുക്കി താലൂക്ക് ലൈബ്രറി സര്‍ഗോത്സവം 2025 കാവ്യാപാനം രണ്ടാം സ്ഥാനം നേടിയ ശ്രേയ ശശിയെയുമാണ് യോഗത്തില്‍ അനുമോദിച്ചത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, നഗരസഭ കൗണ്‍സിലര്‍മാരായ സജിമോള്‍ ഷാജി, ഷാജി തങ്കച്ചന്‍, മായാ ബിജു, ലൈബ്രറി മുന്‍ പ്രസിഡന്റ് സി ആര്‍ മുരളി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സാബു വര്‍ഗീസ്, ലൈബ്രറി സെക്രട്ടറി വി സി രാജു, വൈസ് പ്രസിഡന്റ് സി ജെ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കിഴക്കേമുറി, സജി കോലത്ത്, ഇ എം മാത്യു എന്നിവര്‍ സംസാരിച്ചു.