പനംകുട്ടി ചപ്പാത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍
പനംകുട്ടി - ചപ്പാത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പനംകുട്ടി ചപ്പാത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: പനംകുട്ടി കമ്പിളികണ്ടം റോഡിനെ അടിമാലി കുമളി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പനംകുട്ടി - ചപ്പാത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലവര്‍ഷം കനകുന്നതോടെ മുതിരപ്പുഴയാറില്‍ വെള്ളം ഉയരുകയും പനംകുട്ടി ചപ്പാത്തില്‍ വെള്ളം കയറി മേഖല ഒറ്റപ്പെടുകയും ചെയ്യും. ചപ്പാത്തിന് കൈവരികള്‍ ഇല്ലാത്തതിനാല്‍ കാല്‍നട യാത്രികാരും വാഹനയാത്രികരും അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. പുതിയ പാലം നിര്‍മിച്ചാല്‍ മുരിക്കാശേരി, കമ്പിളികണ്ടം മേഖലയില്‍ നിന്ന് എളുപ്പത്തില്‍ എറണാകുളത്തേക്ക് എത്താന്‍ സാധിക്കും. നിരവധി തവണ അധികാരികളെ അറിയിച്ചെങ്കിലും വിഷയത്തില്‍ പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
What's Your Reaction?






