ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗത്തിനെതിരായ ആരോപണം: നിയമപരമായി നേരിടുമെന്ന് ഭാരവാഹികള്‍
ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗത്തിനെതിരായ ആരോപണം: നിയമപരമായി നേരിടുമെന്ന് ഭാരവാഹികള്‍
ഇടുക്കി: ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവരെ നിയമപരമായി നേരിടുമെന്ന് കരയോഗം ഭാരവാഹികള്‍. കരയോഗത്തില്‍ പ്രവര്‍ത്തിക്കാതിരുന്നവരും പുറത്തുപോയവരും ഒത്തുചേര്‍ന്ന് കരയോഗം കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ലഹരിവസ്തുക്കള്‍ മന്ദിരത്തില്‍ സൂക്ഷിച്ചുവെന്നതുള്‍പ്പടെയുള്ള വ്യാജ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചുകൊണ്ടാണ് സമ്മര്‍ദം ചെലുത്തുന്നത്. നിരവധി ആളുകള്‍ കൂട്ടംകൂടി നിന്ന സംഘര്‍ഷാവസ്ഥയില്‍ ഒരാള്‍ ലഹരിവസ്തുക്കള്‍ അടങ്ങിയ ചാക്കുമായി പുറത്തേക്കുപോയി എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പൊലീസ് എത്തിയശേഷം ഒരാള്‍ ദൂരെനിന്ന് ചാക്കുമായി എത്തുകയും ഇത് മന്ദിരത്തില്‍നിന്ന് പുറത്തേക്ക് എത്തിച്ചതാണെന്ന് ആരോപിക്കുകയുമായിരുന്നു. എന്നാല്‍ ഇത് തുറന്ന് പരിശോധിക്കാതെ പൊലീസ് കൊണ്ടുപോയി. കുടുംബമായി ജീവിക്കുന്ന വ്യക്തികളെ സംഘടനയിലെ പ്രശ്നങ്ങളുടെ പേരില്‍ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിക്കെതിരെ പൊലീസില്‍ പരാതി നല്‍കും. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കരയോഗ നേതൃത്വത്തെ ആക്ഷേപിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തി കരയോഗത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വയം രാജിവച്ച് ഒഴിഞ്ഞ ആളാണെന്നും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് കരയോഗ മന്ദിരം കൈവശപ്പെടുത്തുമെന്ന് ഈ വ്യക്തി പറയുന്നതിന്റെ ശബ്ദ സന്ദേശം തങ്ങളുടെ കൈയിലുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി ബി ഗിരീശന്‍ നായര്‍, ഇ എസ് ശ്രീകാന്ത്, പി ജി മനോജ്കുമാര്‍, അനീഷ് കുമാര്‍, ബിനു തങ്കപ്പന്‍, പി വി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
