ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കമ്മിറ്റി കട്ടപ്പനയില്‍ ജോര്‍ജ് വര്‍ഗീസ് അനുസ്മരണം നടത്തി
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കമ്മിറ്റി കട്ടപ്പനയില്‍ ജോര്‍ജ് വര്‍ഗീസ് അനുസ്മരണം നടത്തി
ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കട്ടപ്പന വെസ്റ്റ് യൂണിറ്റംഗം ജോര്‍ജ് വര്‍ഗീസ് അനുസ്മരണവും സാന്ത്വനം ധനസഹായ വിതരണവും നടന്നു. എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. സാന്ത്വനം ധനസഹായ പദ്ധതിയിലുള്‍പ്പെടുത്തി 3 വര്‍ഷംകൊണ്ട് 147 പേര്‍ക്കായി 13 കോടി രൂപയാണ് ധനസഹായം നല്‍കിയത്. ജില്ലാ പ്രസിഡന്റ് സെബാന്‍ അതിര അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് ജിലീഷ് ജോര്‍ജ് അന്തരിച്ച ജോര്‍ജ് വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം റോബിന്‍ എന്‍വീസ്, ജില്ലാ സെക്രട്ടറി സുനില്‍ കളര്‍ഗേറ്റ്, സംസ്ഥാന എസ്എച്ച്ജി കോ-ഓര്‍ഡിനേറ്റര്‍ ടി ജി ഷാജി, കട്ടപ്പന വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ജാക്സണ്‍ തോമസ്, ജില്ലാ ട്രഷറര്‍ ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?