മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി: മകന്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി: മകന്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
ഇടുക്കി: മകന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി കട്ടപ്പന പൊലീസിന്റെ പിടിയില്‍. പാലക്കാട് മണ്ണാര്‍കാട് പാലവീട്ടില്‍ സുരേഷ്(25), മണ്ണാര്‍കാട് ഡിസൂസ വീട്ടില്‍ സെബാസ്റ്റ്യന്‍(30) എന്നിവരാണ് പിടിയിലായത്. പടമുഖം കൊച്ചുപറമ്പില്‍ മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മകന്‍ ദീപു, സുഹൃത്ത് മുഹമ്മദ് ഫാസില്‍ എന്നിവര്‍ പിടിലായിരുന്നു. ഈ കേസില്‍ ഉള്‍പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മോഹന്‍ദാസും മകനുമായി കേസ് നിലവിലുണ്ട്. മോഹന്‍ദാസ് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെയാണ് ജൂണ്‍ 12ന് ദീപുവും സുഹൃത്തുക്കളും ചേര്‍ന്ന് മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയി പാലക്കാടുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. മോഹന്‍ദാസിന്റെ സഹോദരിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട്ടു നിന്ന് ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതികളേ കോടതിയില്‍ ഹാജരാക്കി. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ഷാജു എ എന്‍, എസ്‌ഐമാരായ എബി ജോര്‍ജ്, ബേബി ബിജു, എസ്.സിപിഒ ജോസഫ് വി എം, പ്രശാന്ത് മാത്യു, ഫൈസല്‍ മോന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.
What's Your Reaction?