ടി ടി ജോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: വണ്ടന്‍മേട്ടില്‍ അനുശോചന യോഗംചേര്‍ന്നു
ടി ടി ജോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: വണ്ടന്‍മേട്ടില്‍ അനുശോചന യോഗംചേര്‍ന്നു
ഇടുക്കി: വണ്ടന്‍മേട് മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ടി ടി ജോസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വണ്ടന്‍മേട് സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ യോഗംചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്വപ്രയത്‌നത്താല്‍ ബിസിനസ് മേഖലകളില്‍ വിജയക്കൊടി പാറിച്ച അദ്ദേഹം സാമൂഹിക, സേവന മേഖലകളില്‍ നിറസാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്താല്‍ ബിസിനസ് മേഖലയില്‍ മാത്രമല്ല, ജനഹൃദങ്ങളിലും സ്ഥാനംപിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയ ആയിരങ്ങളെന്നും രാരിച്ചന്‍ നീറണാക്കുന്നേല്‍ പറഞ്ഞു. കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ അധ്യക്ഷനായി. കമ്പം എംഎല്‍എ പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, ഇ എം ആഗസ്തി, മാത്യു സ്റ്റീഫന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോയി വെട്ടിക്കുഴി, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, ബിജെപി ജില്ലാ സെക്രട്ടറി കെ കുമാര്‍, അനില്‍ തറനിലം, ആര്‍ മണിക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

