ചേറ്റുകുഴിയിലെ പൊന്നൂസ് സ്റ്റോഴ്‌സില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍
ചേറ്റുകുഴിയിലെ പൊന്നൂസ് സ്റ്റോഴ്‌സില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

ഇടുക്കി: ചേറ്റുകുഴിയില്‍ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം. ടൗണിലെ പൊന്നൂസ് സ്റ്റോഴ്‌സിലെ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. സംഭവത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ജീവനക്കാരനായ അജിത് കുമാറിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കടയുടമ സാബു പുറത്തേയ്ക്ക് ഇറങ്ങിയ സമയത്ത് അജിത്ത് കുമാര്‍ കടയുടെ മുന്‍വശത്ത് നില്‍ക്കുന്നതായി കണ്ടിരുന്നു. അല്‍പസമയത്തിനുശേഷം കടയിലെത്തിയ ഡെലിവറി വാഹനത്തില്‍ പണം കൊടുക്കുന്നതിനായി മേശയില്‍ നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ മേശയുടെ ഡ്രോയില്‍ നിന്നും പണം മോഷ്ടിച്ചുകൊണ്ട് പോകുന്നതായി കണ്ടത്. സ്ഥിരമായി ഈ ഭാഗത്ത് വ്യാപാരസ്ഥാപനങ്ങളില്‍ കളക്ഷന് എത്താറുള്ളതിനാല്‍ ഇയാളെ കണ്ട് പരിചയം ഉണ്ടായിരുന്നു. തുടര്‍ന്ന് വണ്ടന്‍മേട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അജിത്ത് കുമാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തി ഇയാളെ തിരിച്ചറിയുകയും ചെയ്തു. സ്ഥാപനത്തിന്റെ ശുചിമുറിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കടയില്‍ നിന്ന് ഇതിനുമുമ്പും പണം മോഷണം പോയിട്ടുള്ളതായി സാബു അറിയിച്ചു.
What's Your Reaction?






