നോഡല്‍ അധ്യാപക പരിശീലനം കട്ടപ്പനയില്‍ ആരംഭിച്ചു
നോഡല്‍ അധ്യാപക പരിശീലനം കട്ടപ്പനയില്‍ ആരംഭിച്ചു

ഇടുക്കി: ബിആര്‍സി കട്ടപ്പനയും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേര്‍ന്ന് നടപ്പാക്കുന്ന 'ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം' നോഡല്‍ അധ്യാപക പരിശീലനം ആരംഭിച്ചു. കട്ടപ്പന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക പങ്കാളിത്തത്തിനും, വിദ്യാഭ്യാസത്തിനും വിഘാതമാകുന്ന വെല്ലുവിളികളെയും തടസങ്ങളെയും തിരിച്ചറിഞ്ഞ് പരിഹാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, എന്നിവയാണ് പരിശീലത്തിലൂടെ ലക്ഷ്യമാക്കുന്നത്. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനായി. എയ്ഞ്ചല്‍ ദാസ്, സിജി തോമസ്, റോസ്മിന്‍ സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






