കട്ടപ്പന ടൗണില്‍ അനധികൃത വഴിയോര കച്ചവടം വ്യാപകം: വ്യാപാരി വ്യവസായി സമിതി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി
കട്ടപ്പന ടൗണില്‍ അനധികൃത വഴിയോര കച്ചവടം വ്യാപകം: വ്യാപാരി വ്യവസായി സമിതി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി
ഇടുക്കി: കട്ടപ്പന ടൗണില്‍ അനധികൃത വഴിയോര കച്ചവടം വ്യാപകമാകുന്നുവെന്ന പരാതിയുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നഗരസഭയില്‍ നല്‍കിയെങ്കിലും യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് പരാതി. വഴിയോരത്ത് ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് വില്‍പ്പന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍നിന്നും സീസണുകളില്‍ കിട്ടുന്ന സാധനങ്ങളും നിരോധിത പുകയില ഉല്‍പന്നങ്ങളുമടക്കം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത് കട്ടപ്പനയിലെ ചെറുകിട വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി സമിതി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കിയത്. നിവേദനം നല്‍കിയതിനേത്തുടര്‍ന്ന് നഗരസഭയുടെയും പൊലീസിന്റേയും നേതൃത്വത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു. വ്യാപാരി വ്യവസായി സമിതി നേതാക്കളായ മജീഷ് ജേക്കബ്, ഷിനോജ് ജി എസ്, ആല്‍ബിന്‍ തോമസ്, പി ജെ കുഞ്ഞുമോന്‍, പി ബി സുരേഷ്, എം ആര്‍ അയ്യപ്പന്‍കുട്ടി, രതീഷ് എ വി, ഷഫീഖ് പി എം, മനു ജോസഫ് എന്നിവരാണ് നിവേദനം നല്‍കിയത്.
What's Your Reaction?