പുളിയന്‍മലയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ അതിക്രമം: വീട് അടിച്ചുതകര്‍ത്തു
പുളിയന്‍മലയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ അതിക്രമം: വീട് അടിച്ചുതകര്‍ത്തു
ഇടുക്കി: കട്ടപ്പന പുളിയന്‍മലയില്‍ ഇതരസംസ്ഥാന തൊഴിലാളി വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി പുളിയന്‍മല ഇളംപുരയിടത്തില്‍ വിനോദിന്റെ വീട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. കമ്പിപ്പാര ഉപയോഗിച്ച് ജനല്‍ചില്ലകള്‍ തകര്‍ത്ത് അക്രമി വീട്ടിലെ ടിവി, ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ കുത്തിതാഴെയിട്ടു. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. വീടിന്റെ മുറ്റത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തുടര്‍ന്ന് വീടിന്റെ മുന്‍ഭാഗത്തെ ലൈറ്റ് ഇട്ടതിനുശേഷം വീട്ടുമുറ്റത്ത് സ്ഥാപിച്ച 'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആരോ മുറ്റത്ത് നില്‍ക്കുന്നതായി കണ്ടത്. ലൈറ്റുകള്‍ ഇട്ടതോടെ ഇയാള്‍ കൈയിലിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കതക് കുത്തിതുറക്കാനും ശ്രമം നടത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പൊലീസില്‍ വിവരം അറിയിക്കുകയും ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ യാതൊരുവ്യക്തതയുമില്ല. പ്രതി ലഹരിക്ക് അടിമയോ മാനസിക അസ്വാസ്ഥ്യമുള്ള ആളോ ആകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
What's Your Reaction?