പീരുമേട് സബ് ജയിലില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു: 10 തടവുകാരെ മുട്ടം ജയിലിലേക്ക് മാറ്റി
പീരുമേട് സബ് ജയിലില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു: 10 തടവുകാരെ മുട്ടം ജയിലിലേക്ക് മാറ്റി

ഇടുക്കി: തടവുപുള്ളികളിലൊരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പീരുമേട് സബ് ജയിലിലെ 10 തടവുകാരെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പുതിയതായി എത്തിയ തടവുകാരനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇയാളെ മറ്റൊരു സെല്ലില്‍ കൊതുക് വല നല്‍കി ഒറ്റയ്ക്ക് പാര്‍പ്പിച്ചു. ഇവിടെയുണ്ടായിരുന്ന മറ്റ് തടവുകാരെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് മുട്ടം ജയിലിലേക്ക് മാറ്റിയത്. സഹതടവുകാര്‍ക്കാര്‍ക്കും രോഗമില്ലന്ന് വൈദ്യ പരിശോധന നടത്തി ഉറപ്പുവരുത്തി. 36 തടവുകാരെ പാര്‍പ്പിക്കുവാനുള്ള സൗകര്യമാണ് പീരുമേട് ജയിലിനുള്ളത്. എന്നാല്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ 65 തടവുകാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നിവിടങ്ങളിലെ വിവിധ കോടതികളില്‍ നിന്നും തടവുകാരായി അയക്കുന്നവരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. നിര്‍മാണം നടന്ന് വരുന്ന പുതിയ ജയില്‍ സമുച്ചയം പൂര്‍ത്തികരിക്കുന്നതോടെ 56 തടവുകാരെ കൂടി അധികമായി പാര്‍പ്പിക്കാന്‍ കഴിയുമെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






