വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

ഇടുക്കി: കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തമിഴ്‌നാട്ടില്‍ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തില്‍ നിന്ന് തെറിച്ച് റോഡില്‍ വീണിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
What's Your Reaction?






