ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്കൂൾ വാർഷികം
ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്കൂൾ വാർഷികം

ഇടുക്കി : ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്‌കൂളിൻ്റെ അഞ്ചാമത് വാർഷികം ഇരട്ടയാർ വനിത സാംസ്കാരിക നിലയത്തിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ അനുമോദിച്ചു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിച്ചു.കേരള ആർട്ട് ഡയറക്ടർ ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ശ്രുതിലയ ഡയറക്ടർ പി എൻ സുരേന്ദ്രൻ, സി പി എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി, പി.ബി ഷാജി, ഷിബു സത്യൻ, സജി അയ്യനാംകുഴി, സജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






