കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ ഐക്കണ്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം
കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ ഐക്കണ്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം

ഇടുക്കി: മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും സാമൂഹിക സേവന രംഗത്ത് പ്രശസ്തരായ ഐക്കണ്‍ ചാരിറ്റിസും സംയുക്തമായിട്ടാണ് പഠനരംഗത്ത് മികവ് പുലര്‍ത്തിയവരെ അനുമോദിച്ചത്.കോളേജ് ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഐക്കണ്‍ ചാരിറ്റിസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥിള്‍ പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തില്‍ തല്‍പരരാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.ഓര്‍ത്തഡോക്‌സ് സഭയുടെ ഇന്റെര്‍ണല്‍ ഓഡിറ്റര്‍ സി എ ജേക്കബ് മാത്യു,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ഐ. ജോര്‍ജ് , വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ: ഏലിയാസ് ജാന്‍സണ്‍, പ്ലെയിസ്‌മെന്റ് ഓഫീസര്‍ നികിത് കെ സക്കറിയ, അജീഷ് പി ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






