കെ.സി.വൈ.എം പീരുമേട് മേഖലയുടെ നേതൃത്വത്തില്‍ പട്ടുമല മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പദയാത്ര നടത്തി
കെ.സി.വൈ.എം പീരുമേട് മേഖലയുടെ നേതൃത്വത്തില്‍ പട്ടുമല മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പദയാത്ര നടത്തി

ഇടുക്കി: കെ.സി.വൈ.എം പീരുമേട് മേഖലയുടെ നേതൃത്വത്തില്‍ കുട്ടിക്കാനം വിമല ഹൃദയ ദേവാലയത്തില്‍ നിന്നും പട്ടുമല മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പദയാത്ര നടത്തി. ഫൊറോന വികാരി ഫാ. ജോസ് കുരുവിള കാടന്‍തുരുത്തി പദയാത്ര ഉദ്ഘാടനം ചെയ്തു. 40 മണിക്കൂര്‍ ആരാധനയുടെ ഭാഗമായാണ് പദയാത്ര നടത്തിയത്. ജപമാല പ്രദക്ഷിണമായി പട്ടുമലയിലേക്ക് വ്യാഴാഴ്ച രാവിലെ 8 ന് ആരംഭിച്ച തീര്‍ത്ഥയാത്ര പട്ടുമല ആശ്രമ ദേവാലയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ എപ്പിസ്‌കോപ്പല്‍ വി. ഡോ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പീരുമേട് മേഖല കെ. സി. വൈ. എം ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ബെഞ്ചമിന്‍, ബ്രദര്‍ സെബിന്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






