നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു
നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഇടുക്കി : മഹാത്മാ റൂറല്‍ സര്‍വ്വീസ് സെന്ററിന്റ നേതൃത്വത്തില്‍ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു. സ്ത്രീശാക്തീകരണ പ്രോജക്ടിന്റെയും ഹാപ്പിനെസ് ഇന്‍ഡക്‌സിന്റെയും ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വനിതകളില്‍ നിന്ന് ഒന്നാംഘട്ടത്തില്‍ 22 പേര്‍ക്കാണ് വാഹനങ്ങള്‍ കൈമാറിയത്. അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സ്വയംതൊഴില്‍ സംരംഭകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന്. സമയലാഭം, സാമ്പത്തികനേട്ടം, യാത്രാക്ലേശപരിഹാരം, തൊഴില്‍ അഭിവൃദ്ധി, ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടംപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.ഷിഹാബ്, മഹാത്മാ സെന്റര്‍ ഡയറക്ടര്‍ ജെ.ഉദയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണിതോമസ്, ശ്രീദേവി, പഞ്ചായത്തംഗം വിജിമോള്‍ വിജയന്‍, സീഡ് സൊസൈറ്റി പ്രസിഡന്റ് സി.ജെ. ബേബി, സുരേഷ് ആര്‍, ഉഷാ സുധാകരന്‍ സുശീലന്‍ പി.പി, എന്‍.ആര്‍ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






