നെടുങ്കണ്ടത്ത് അയൽവാസിയുടെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

നെടുങ്കണ്ടത്ത് അയൽവാസിയുടെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Mar 9, 2024 - 23:57
Jul 7, 2024 - 00:05
 0
നെടുങ്കണ്ടത്ത് അയൽവാസിയുടെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മദ്യലഹരിയിൽ അയൽവാസി സുഹൃത്തിൻറെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ബീനയ്ക്കാണ് വെട്ടേറ്റത്. തടസ്സം പിടിക്കുവാനെത്തിയ ഭർത്താവ് ജോർജിനും വെട്ടേറ്റു. അയൽവാസിയായ പാറയിൽ ശരത്താണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജും ശരത്തും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനെചൊല്ലി ബീന ശരത്തിനെ ഫോണിൽ വിളിക്കുകയും ശേഷം വീട്ടുപടിക്കലെത്തി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ശരത് കൈയ്യിലിരുന്ന കത്തി ഉപയോഗിച്ച് ബീനയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബീനയെയും ഭർത്താവിനെയും കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ കൈയ്യുടെ മസിൽ മുറിഞ്ഞതിനാൽ ശസ്ത്രക്രിയക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow