വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു
വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. വെള്ളിയാഴ്ച് രാത്രിയിലായിരുന്നു സംഭവം. കുത്തേറ്റ ജിത്തുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തിന് എത്തിയ ജിത്തും കൂട്ടുകാരും നടന്നു വരുന്നതിനിടയിൽ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മാക്സ് എന്നറിയപ്പെടുന്ന രാജയുടെ ദേഹത്ത് തട്ടുകയും അതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ജിത്തുവും കൂട്ടുകാരും രാജായെ മർദ്ദിക്കുകയും ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജ, ജിത്തുവിനെ കുത്തുകയുമായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. രാജായെ വണ്ടിപെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തവരുകയാണ്.
What's Your Reaction?






