വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും

വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും

Feb 19, 2024 - 22:32
Jul 9, 2024 - 23:17
 0
വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എഡിഎസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും റിവോള്‍വിങ് ഫണ്ട് വിതരണവും പ്രമേഹരോഗ നിര്‍ണയ ക്യാമ്പും നടത്തി. മ്ലാമല ഫാത്തിമമാതാ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജെയിംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഗീത ചെല്ലദുരൈ അധ്യക്ഷയായി. പഞ്ചായത്തംഗം എം ടി ലിസി, എസ്എന്‍ഡിപി യോഗം മ്ലാമല ശാഖ പ്രസിഡന്റ് ചന്ദ്രന്‍കുട്ടി, സൗമ്യ പ്രമോദ്, ലിന്‍സി ജോണ്‍സണ്‍, ഗ്രേസി ബാബു, സൗമ്യ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികല എസ് ക്ലാസെടുത്തു. വണ്ടിപ്പെരിയാര്‍ അന്‍പ് ആശുപത്രിയിലെ ഡോ. എം ദാമോദരന്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എസ് പുനിത റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow