മെഡിക്കല്‍ ക്യാമ്പ് നടത്തി
മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: ബിജെപി വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല ബൂത്ത് കമ്മിറ്റിയും ചെന്നൈ നോവാ മെബൈല്‍ എക്‌സറേ സ്‌കാനും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. പങ്കെടുത്തവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, എക്കോ, ഇസിജി പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. ബിജെപി പെരിയാര്‍ ഏരിയ പ്രസിഡന്റ് അരുണ്‍, പ്രസിഡന്റ് സുജിത്ത്കുമാര്‍ പി എസ്, സെക്രട്ടറി പ്രദീപ് ടി പി, ബൂത്ത് കമ്മിറ്റി അംഗങ്ങളായ മജേഷ് പിഎസ്, ബിനോയി എന്‍ ടി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സനീഷ് കോമ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






