കട്ടപ്പന ഐടിഐ കുന്ന് കുടിവെള്ള പദ്ധതി തുടങ്ങി
കട്ടപ്പന ഐടിഐ കുന്ന് കുടിവെള്ള പദ്ധതി തുടങ്ങി

ഇടുക്കി: കട്ടപ്പന ഐടിഐ കുന്ന് കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ ഉദ്ഘാടനം ചെയ്തു. 2.85 ലക്ഷം രൂപയാണ് മുതല്‍മുടക്ക്. നേരത്തെ ആരംഭിച്ച പദ്ധതിയില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം കിട്ടാതായതോടെയാണ് പുതിയ പദ്ധതി . 20 പേരുടെ ഗുണഭോക്തൃ വിഹിതവും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് കെ ആര്‍, കണ്‍വീനര്‍ രാജപ്പന്‍ വേവറയാട്ട്, പി കെ ഷിജു, തങ്കമ്മ ആലംപള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






