കേരള കോണ്‍ഗ്രസ് (എം) കട്ടപ്പനയില്‍ കാരുണ്യ ദിനം ആചരിച്ചു
കേരള കോണ്‍ഗ്രസ് (എം) കട്ടപ്പനയില്‍ കാരുണ്യ ദിനം ആചരിച്ചു

ഇടുക്കി: കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യ ദിനം ആചരിച്ചു. ആകാശ പറവയില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് നടത്തിയ പരിപാടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടി അധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപറ, ടെസിന്‍ കളപ്പുര, ജോസ് ഇട്ടിയില്‍, സാബു പുത്തന്‍വീട്ടില്‍, ബിജു വഴപ്പനാടില്‍, ആനന്ത് വടശേരി, ദേവസ്യാച്ചന്‍ തുളശേരി, റോഷന്‍ ചുവാങ്കല്‍, മാമച്ചാന്‍ ആടിമാക്കല്‍, ഔസേപ്പച്ചന്‍ വടശേരിയില്‍ തുടങ്ങിയവര്‍പങ്കെടുത്തു.
What's Your Reaction?






