അശ്വമേധം 6.0 അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ തുടങ്ങി
അശ്വമേധം 6.0 അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണയ യജ്ഞം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആലടി പിഎച്ച്‌സിയുടെ നേതൃത്വത്തിലാണ് കുഷ്ഠരോഗത്തിനെതിരെയുള്ള പ്രതിരോധ ക്യാമ്പും ഭവന സന്ദര്‍ശനവും നടത്തുന്നതിനത്. ഫെബ്രുവരി 12 വരെയാണ് അശ്വമേധം 6.0 എന്ന പേരില്‍ ക്യാമ്പയിന്‍ നടക്കുന്നത്. ഭവന സന്ദര്‍ശനം നടത്തുകയും കുഷ്ഠരോഗം സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സയും ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. മെഡിക്കല്‍ ഓഫീസര്‍ മേരി ജോര്‍ജ് അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ സി ജോണ്‍, ടേസി ജോര്‍ജ്, ടീനാ ജോയ്, മഞ്ചു, ലത കെ പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






