കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം : പ്രതിഷേധത്തിനൊരുങ്ങി ബിജെപി
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം : പ്രതിഷേധത്തിനൊരുങ്ങി ബിജെപി

ഇടുക്കി :കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ബിജെപി. അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലാതെ ഓപ്പറേഷന്‍ തിയേറ്റര്‍ അടഞ്ഞു കിടക്കുന്നതകടക്കം സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍ ആരോപിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പുവരെ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മറ്റു സ്ഥാപനങ്ങളില്‍ നിന്ന് താത്കാലികമായി അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു. ആ സമയങ്ങളില്‍ അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളും ഇഎന്‍ടി ശസ്ത്രക്രിയകളും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം നിലച്ചിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ അടക്കം ഇവിടെയെത്തുന്നവര്‍ക്ക് മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്. ജില്ലയില്‍ പുതിയ സ്‌പെഷ്യലിറ്റി തസ്തികള്‍ സൃഷ്ടിക്കാതെയും വിവിധ ആശുപത്രികളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താതെയും ആരോഗ്യവകുപ്പ് കെടുകാര്യസ്ഥത തുടരുകയാണ്. ചികിത്സക്കായി സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന കട്ടപ്പന താലൂക്കാശുപത്രിയില്‍ എത്രയും വേഗം അനസ്‌തെഷ്യ ഡോക്ടറുടെ അടക്കമുള്ള, ഒഴിവുകള്‍ നികത്തണം എന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






