വീണ്ടും പടയപ്പ: കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി
വീണ്ടും പടയപ്പ: കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി

ഇടുക്കി : മുന്നാറിൽ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തിയ കാട്ടാന പടയപ്പ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ദേവികുളം ലാക്കാട് എസ്റ്റേറ്റിന്റെ പരിസരപ്രദേശങ്ങളിലാണ് ഞായറാഴ്ച രാത്രിയോടെ കാട്ടാന ഇറങ്ങി കൃഷിനാശമുണ്ടാക്കിയത്.
ഏതാനും ദിവസങ്ങളായി പടയപ്പ മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ദേവികുളം മേഖലയില്‍ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പന്‍ ഞായറാഴ്ച രാത്രിയോടെ ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങി. നിരവധിയാളുടെ കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. അടുക്കളത്തോട്ടങ്ങളില്‍ നിന്ന് പച്ചക്കറികള്‍ ഭക്ഷിച്ചു. തിങ്കാഴ്ച രാവിലെയും കൊമ്പന്‍ പ്രദേശത്ത് നിലയുറപ്പിച്ചതോടെ ആളുകള്‍ ബഹളമുണ്ടാക്കി തുരത്തുകയായിരുന്നു. തേയിലത്തോട്ടത്തിലേക്കാണ് പടയപ്പ പിന്‍വാങ്ങിയത്. പ്രദേശവാസികള്‍ വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.
മുമ്പ് ഇവിടുത്തെ റേഷന്‍കടയ്ക്ക് കേടുപാട് വരുത്തിയിരുന്നു. ഏതാനും നാളുകളായി പടയപ്പ മൂന്നാറിലെ ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിധ്യമാണ്.
What's Your Reaction?






