കട്ടപ്പന ബാസല്‍ ടയേഴ്‌സില്‍ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ ജീവനക്കാരി അറസ്റ്റില്‍
കട്ടപ്പന ബാസല്‍ ടയേഴ്‌സില്‍ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ ജീവനക്കാരി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാസല്‍ ടയേഴ്‌സില്‍ നിന്ന് 11 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ യുവതി അറസ്റ്റില്‍. സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് അറസ്റ്റിലായത്. ഈ വര്‍ഷത്തെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ വില്‍ക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.11,23,056 രൂപയാണ് പലപ്പോഴായി സ്ഥാപനത്തില്‍ നിന്ന് നഷ്ടമായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






