കട്ടപ്പനയിലെ ജൈവ മാലിന്യ സംസ്‌കരണം: വ്യാപാരി വിരുദ്ധ തീരുമാനമുണ്ടായാല്‍ സമരമെന്ന് വ്യാപാരി വ്യവസായി സമിതി

കട്ടപ്പനയിലെ ജൈവ മാലിന്യ സംസ്‌കരണം: വ്യാപാരി വിരുദ്ധ തീരുമാനമുണ്ടായാല്‍ സമരമെന്ന് വ്യാപാരി വ്യവസായി സമിതി

Jan 10, 2025 - 23:09
Jan 10, 2025 - 23:18
 0
കട്ടപ്പനയിലെ ജൈവ മാലിന്യ സംസ്‌കരണം: വ്യാപാരി വിരുദ്ധ തീരുമാനമുണ്ടായാല്‍ സമരമെന്ന് വ്യാപാരി വ്യവസായി സമിതി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയിലെ ജൈവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സംയുക്ത യോഗ തീരുമാനത്തിന് വിരുദ്ധമായി വ്യാപാരി വിരുദ്ധ തീരുമാനം നടപ്പാക്കിയാല്‍ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അറിയിച്ചു. ജൈവ മാലിന്യ നീക്കത്തിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയും ഭീമമായ യൂസര്‍ഫീ ഈടാക്കാന്‍ നീക്കം നടത്തുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് സമിതി നിവേദനം നല്‍കി. എന്നാല്‍ അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്നാണ് വ്യാപാര സംഘടനകളുടെ സംയുക്ത യോഗം ചേര്‍ന്ന് കച്ചവടക്കാര്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് നഗരസഭ ഭരണസമിതി ഉറപ്പുനല്‍കിയത്. എന്നാല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനെ കൂട്ടുപിടിച്ച് രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ നഗരസഭയുടെ തീരുമാനം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. ഇതിനെതിരെ വ്യാപാരികളെയും ജനങ്ങളെയും അണിനിരത്തി സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മജീഷ് ജേക്കബ്, ഷിനോജ് ജി എസ്, ആല്‍വിന്‍ തോമസ്, പി കെ സജീവ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ്‌കുമാര്‍, ജഹാംഗീര്‍, മനു ജോസഫ്, അനീഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow