കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രം ഉത്രം മഹോത്സവം: ഉത്സവബലിദര്‍ശനം നടത്തി
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രം ഉത്രം മഹോത്സവം: ഉത്സവബലിദര്‍ശനം നടത്തി
ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് ഉത്സവബലിദര്‍ശനം നടത്തി. തന്ത്രി ജിതിന്‍ ഗോപാലന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മുപ്പത്തിമുക്കോടിദേവന്മാരും ഭഗവത് ദര്‍ശനത്തിന് ഉത്സവബലി സമയത്ത് എത്തുമെന്നാണ് വിശ്വാസം. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. തുടര്‍ന്ന് അന്നദാനവും നടന്നു. വൈകിട്ട് 7ന് ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സ് നൃത്തസന്ധ്യ അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതല്‍ സുജാജ പ്രതീപ് അവതരിപ്പിക്കുന്നആയില്യം പൂജ(സര്‍പ്പംപാട്ട്), വൈകിട്ട് 6.30ന് പാറക്കടവ് കര അവതരിപ്പിക്കുന്ന പമ്പാതീര്‍ഥലാസ്യം, 7ന് പത്തനംതിട്ട ഒര്‍ജിനല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള. 2ന് രാത്രി 7ന് ശ്രീലക്ഷമി കൈലാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, ജിവ സുരേഷ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. 7.30ന് ഫോക്ക് ഇന്ത്യ നാട്യമഞ്ച് ആലപ്പുഴ അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ പടക്കളം. 3ന് രാവിലെ 8.30ന് പൗര്‍ണമി പൊങ്കാല, വൈകിട്ട് 6ന് കലവറ നിറയ്ക്കല്‍, കലവറ ഘോഷയാത്ര, 6.45ന് കൈകൊട്ടിക്കളി. 7ന് എം ആര്‍ രാഗസുധ അവതരിപ്പിക്കുന്ന ഭക്തി നാദമഞ്ജരി. 4ന് രാത്രി 7ന് മഹാഘോഷയാത്ര. അഞ്ച് കരകളും ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ എത്തിയശേഷം മഹാഘോഷയാത്ര ആരംഭിക്കും. 7ന് നാദവൃന്ദം ഭജന്‍സ് കട്ടപ്പന അവതരിപ്പിക്കുന്ന സ്വരസന്ധ്യ നടക്കും. 5ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ അഭിഷേകങ്ങള്‍, കലശപൂജ, ഉപദേവതകള്‍ക്ക് കലശപൂജ, യാത്രാഹോമം, യാത്രാബലി, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട് 9കാവുംപടി വഴി ആറാട്ട് കടവിലേക്ക്), ആറാട്ട്, ആറാട്ട് ഘോഷയാത്ര, തുടര്‍ന്ന് വലിയകണ്ടം, വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാതിരുവാതിര, വൈകിട്ട് 7.30ന് ശ്രീഭൂതബലി, മംഗളപൂജ, കൊടിയിറക്ക്, ആറാട്ട് സദ്യ. പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, വൈസ് പ്രസിഡന്റ് കെ എന്‍ സാബു അറയ്ക്കല്‍, സെക്രട്ടറി പി ഡി ബിനു പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?