ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണ ക്വിസ് മത്സരം കട്ടപ്പനയില്‍ നടത്തി
ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണ ക്വിസ് മത്സരം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: റെഡ് ക്രോസ് സ്ഥാപകനായ ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണ കട്ടപ്പന ഉപജില്ലാ ക്വിസ്് മത്സരം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. റെഡ് ക്രോസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കട്ടപ്പന നഗരസഭ അംഗവുമായ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. ജെആര്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് അധ്യക്ഷനായി. കട്ടപ്പന എഇഒ രാജശേഖരന്‍ സി സമ്മാനവിതരണം നടത്തി. ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, കട്ടപ്പന ഉപജില്ലാ ജെആര്‍സി കോ-ഓര്‍ഡിനേറ്റര്‍ സിനി കെ വര്‍ഗീസ്, കണ്‍വീനര്‍ ആശ എന്നിവര്‍ സംസാരിച്ചു. നരിയന്‍പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
What's Your Reaction?

