കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് നടത്തി
കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് അപ്പൂസ് ഹാളില്‍ പഞ്ചായത്തംഗം ബേബി ഐക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സദസില്‍ നിന്നും യുഡിഎഫ് ഭരണസമിതി വിട്ടുനിന്നു. പഞ്ചായത്തിന്റെ 5 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായങ്ങള്‍ ലഭ്യമാക്കി ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് വികസനസദസ് നടത്തിയത്. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് എം എം അധ്യക്ഷനായി. പഞ്ചായത്ത് വികസനനേട്ടങ്ങളുടെ റിപ്പോര്‍ട്ട് അസിസ്റ്റന്റ് സെക്രട്ടറി അനില്‍ ജിത്ത് അവതരിപ്പിച്ചു. മരിയാപുരം പഞ്ചായത്ത് എച്ച്‌സി രാജേഷ് സാര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ പുഷ്പ ഗോപി, ജിഷാ സുരേന്ദ്രന്‍, ശ്രീജാ അശോകന്‍, ടിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ സദസില്‍ നിന്ന് വിട്ടുനിന്നത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
What's Your Reaction?

