കട്ടപ്പന പാറക്കടവ് ജങ്ഷനില്‍ വാകമരങ്ങള്‍ അപകടാവസ്ഥയില്‍: ഭീതിയില്‍ വ്യാപാരികളും കാല്‍നടയാത്രികരും

കട്ടപ്പന പാറക്കടവ് ജങ്ഷനില്‍ വാകമരങ്ങള്‍ അപകടാവസ്ഥയില്‍: ഭീതിയില്‍ വ്യാപാരികളും കാല്‍നടയാത്രികരും

Oct 21, 2025 - 17:43
 0
കട്ടപ്പന പാറക്കടവ് ജങ്ഷനില്‍ വാകമരങ്ങള്‍ അപകടാവസ്ഥയില്‍: ഭീതിയില്‍ വ്യാപാരികളും കാല്‍നടയാത്രികരും
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവ് ജങ്ഷനില്‍ അപകടാവസ്ഥയിലുള്ള വാകമരങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഭീഷണി. നഗരസഭ അധികൃതര്‍ക്ക് വ്യാപാരികള്‍ പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ നടപടിയില്ല. ചുവട് ദ്രവിച്ച മരങ്ങള്‍ ഏതുസമയവും നിലംപൊത്താറായ നിലയിലാണ്. റോഡരികില്‍ പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ ശക്തമായ കാറ്റില്‍ ആടിയുലയുകയാണ്. കനത്തമഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മരങ്ങള്‍ നിലംപൊത്തിയാല്‍ വന്‍ അപകടത്തില്‍ കലാശിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരും വാഹനങ്ങളും ഭീഷണിയിലാണ്. മാസങ്ങള്‍ക്കുമുമ്പ് മരത്തിന്റെ ശിഖരങ്ങള്‍ നഗരസഭയുടെ ഇടപെടലില്‍ മുറിച്ചുമാറ്റിയരുന്നു. മരം മുറിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം മഴയില്‍ സമീപത്തെ തോട്ടില്‍ ജലനിരപ്പുയരുകയും മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തിരുന്നു. മരത്തിനുസമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നുപോകുന്നതും അപകടഭീഷണിയാണ്. വിഷയത്തില്‍ നഗരസഭയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow